Tumgik
go-scribbles · 13 days
Text
പൊ. ക
ഇന്നെന്റെ വണ്ടിക്ക് കുറുകെ ഒരു പട്ടി വട്ടം ചാടി..അതിന്റെ പ്രിയപ്പെട്ടതിനെ ഏതോ ഒരാൾ വണ്ടിയിൽ കൊണ്ട് പോവുന്നതിനെ ചേസ് ചെയ്യുവാരുന്നു.. പാവം
ഞാൻ ബ്രേക്ക്‌ ഒന്നും ചവിട്ടിയില്ല. പട്ടിയെ ഒന്ന് തട്ടി..
ആ ഇടിയിൽ അതിന്റെ ഫോകസ് നഷ്ടപ്പെട്ടു..
ബൗ ബൗ ന്നു കുരച്ചു അത് അതിന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയി
പട്ടിക്ക് ഹർട്ട് ആയിക്കാണുമൊന്നാ 🥹
പൊളിറ്റിക്കലി ഞാൻ കറക്റ്റാണോ?
0 notes
go-scribbles · 2 years
Text
ലൈഫ് ഓഫ് കടുക്
നിങ്ങൾക്കെവിടെയാ ഇതൊക്കെ ചിന്തിക്കാൻ സമയം ല്ലെ
കറി വെച്ച് കഴിഞ്ഞു എണ്ണയിൽ കടുക് പൊട്ടിക്കണം എന്നിട്ടത് കറിയിൽ ഒഴിക്കണം എന്നൊക്കെ കണ്ടു പിടിച്ചത് എങ്ങനെയാണോ എന്തോ..
കറി വെപ്പൊക്കെ കഴിഞ്ഞല്ലോ എന്നും ഓർത്തു സന്തോഷിച്ചു അലമാരയിൽ ഇരുന്നു ചിരിക്കുന്ന മോമെന്റിൽ എടുത്തു തിളച്ച എണ്ണയിലേക്ക്..
അവടുന്നു പൊട്ടിത്തെറിക്കുമ്പോ ചൂടുള്ള കറിയിലേക്ക്.. 🥺
ലൈഫ്!!
ഞാനാ പാവം കടുകിനെ ഓർത്തു തേങ്ങുകയാണ്!!
0 notes
go-scribbles · 3 years
Text
ഒരൊറ്റ പിഴവ് ആഘോഷിക്കപ്പെടും ആയിരം നേട്ടങ്ങൾ കാണാതെ
ജീവിതം അങ്ങനെയാണ്
എന്നോ വീണ ചക്ക കാരണം ചത്ത ഒരു മുയലിനെയും, ഒരിക്കൽ മുയൽ ഉറങ്ങിപോയതോണ്ടു ഒരു മത്സരത്തിൽ വിജയിച്ച ആമയെയും നമ്മൾ ആഘോഷിക്കരുത്.
Focus and work on long term stability and improvement rather than just luck
Tumblr media
1 note · View note
go-scribbles · 3 years
Text
Tumblr media
0 notes
go-scribbles · 3 years
Text
Tumblr media
0 notes
go-scribbles · 3 years
Text
ഒച്ച്
ഇന്നലെ
കണ്ട ഒച്ചിനെ പറ്റി ഞാൻ അര മണിക്കൂർ ചിന്തിച്ചു.. റോഡ് ക്രോസ്സ് ചെയ്യാനുള്ള ശ്രമത്തിലാണ് മൂപ്പർ.. ഒരു കാറോ സ്‌കൂട്ടറോ ആ സമയത്തു റോഡിലൂടെ വന്ന തീർന്നു..
എന്നാലും പതുക്കെ അവന്റെ സമയം എടുത്തു മുന്നോട്ടു നീങ്ങുകയാണ്..
നമ്മൾ ഒക്കെ റിസ്ക് ഫാക്ടർ ചിന്തിച്ചു ഒരു ദിവസം കളയും
ഇന്ന്
ആ ഒച്ചു റോഡിൽ മരിച്ചു കിടക്കുന്നു.
അവരുടെ കൂട്ടത്തിലെ ധീരനായിരിക്കും ചിലർക്ക്.
സ്വസ്ഥമായിരിക്കുന്നിടത്തു നിന്നു പുതിയ മേച്ചിൽ പുറം തേടി പോകുമ്പോൾ ജീവൻ ത്യജിച്ചവൻ.
മറ്റു ചിലർക്ക് മണ്ടനും..
മര്യാദക്കവിടെ ഇരുന്നെങ്കിൽ..
0 notes
go-scribbles · 3 years
Text
0 notes
go-scribbles · 3 years
Text
Happiness is like ice cubes .. it doesn't stay forever for a specific time.
Depending on the circumstances it may melt very soon or very slow..
Need to work more to create it again..
So when it is in your hand, feel it
Work hard for it always
0 notes
go-scribbles · 3 years
Text
റിപബ്ലിക് !!
പണ്ടു ഞാൻ വല്യ എൻ സിസി കേഡറ്റ് ലാൻസ് കോർപറേൽ ആയിരുന്ന കാലത്തെ കഥയാണ്..
എല്ല കൊല്ലതെയും പോലെ അന്നും ജനുവരി 26 ന് ആയിരുന്നു റിപ്പബ്ലിക് ഡെയ്..
അന്ന് നമ്മൾ രാജ്യസ്നേഹികൾ അടങ്ങിയിരിക്കുമോ.... 
കൊല്ലത്തിൽ 3 ജോടി ഷർട്ടും പാന്റും വാങ്ങി തരുന്ന വീട്ടിൽ പുതുവർഷത്തിൽ വാങ്ങി തയ്ച്ചു കിട്ടിയ ഷർട്ടും പാന്റും എൻ സിസി ബൂട്ടും ഇട്ടു യൂണിഫോമും ആടയാഭരങ്ങളും പൊതിഞ്ഞെടുത്ത് ദേശ സ്നേഹം പുറത്തെടുക്കാൻ  അതിരാവിലെ യാത്രയായി.കാര്യം 8 കിലോ മീറ്റർ അകലെ ഉള്ള കോളേജിൽ ആണേലും 2 കിലോ മീറ്റർ സൈക്കിളിലും  പിന്നെ ബസിലും ആണ് അന്ന് കോളേജിൽ പോക്ക്.. വെറും അഭിമാനം !!
സൈക്കിളിലോ ഞാനോ എന്ന ഭാവം. 
റിപ്പബ്ലിക് പരേഡ് കാരണം അന്ന് ബസ് ടൗണിനകത്ത് കേറുന്നില്ല..
ബാക്കി എല്ല ശനിയാഴ്ചയും പൊറോട്ടയും ബീഫും തട്ടുന്നതല്ലേ ഇന്നേലും സമയത്തിന് വാടെ എന്ന ശക്തമായ ശാസന സീനിയറിന്റെ ഉണ്ടാരുന്നു..
തേഞ്ഞു..
ബസ് നിർത്തുന്ന സ്ഥലം തൊട്ടു ഞാൻ ഗ്രൗണ്ടിലേക്ക് ഓടി.. ബാക്കി തെണ്ടികൾ ഒക്കെ പരേഡിന് മുന്നേ പുഴുങ്ങിയ മുട്ടയെങ്കിലും കിട്ടും എന്ന കണക്കു കൂട്ടലിൽ അവിടെ നേരത്തെ എത്തിയിരിക്കുന്നു !!
പിന്നെ പാതിരാത്രിക്കു ശത്രു രാജ്യം ആക്രമണമുണ്ടായത് പ്രതിരോധിക്കാൻ യുദ്ധത്തിന് തയ്യാറാവുന്നത് പോലെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു
പുതിയ ഷർട്ടും പാന്റും മടക്കുന്നു.
സൈക്കിളിന്റെ താക്കോലും ബസ് കാശും എല്ലാം കൂടി പരേഡ് തുടങ്ങുന്ന സ്റ്റേഡിയത്തിന്റെ ഗാലറിയിൽ ഭദ്രമായി വയ്ക്കുന്നു.. 
ഫാൾ ഇൻ ആയപ്പോൾ അപ്പുറത്തെ ഗ്രൂപ് ഗേൾസ് കോളേജ് വിത് പാന്റ് യൂണിഫോമിൽ..
പിന്നെ ആ ഗ്രൗണ്ടിൽ ശ്വസിക്കാൻ വായു ഇല്ല !!
നമ്മടെ ടീം ഫുൾ എയർ എടുത്തു.. നെഞ്ചോക്കെ ഇങ്ങനെ പെരുപ്പിച്ചു നിക്കുവാണ്..
മനസ്സിൽ ബോർഡ്ർ സിനിമയിലെ സന്ദേശ്  ആതേയ് ഹേയ് 🎶 അലയടിക്കുന്നു
എയർ പിടുത്തം ഒക്കെ തുടങ്ങുന്ന വരെയെ ഉള്ളൂ.. മാര്ച്ച് പാസ്റ്റ് തുടങ്ങിയ തീർന്നു.. ചൂടും ചാക്ക് പോലത്തെ ഡ്രെസ്സും ബൂട്ടും പിന്നെ ആരേലും നോക്കുകയോ ലോക്കൽ കേബിൾ ടിവിക്കാരുടെ കാമറ വരുകയോ വേണം ഇത്തിരി എയർ പിടിക്കാൻ തോന്നാൻ ..ആദ്യത്തെ രണ്ടു കിലോ മീറ്റർ കഴിഞ്ഞ പിന്നെ അവശത ആണ്..
മുന്നിൽ പോണ സ്‌കൂൾ ബാൻഡ്‌സെറ്റിന്റെയും പെണ്കുട്ടികളുടെ എൻ സി സി കാർക്കും കിട്ടുന്ന പരിഗണന യൊന്നും നമുക്കില്ല അങ്ങനെ നിരങ്ങി നിരങ്ങി പരേഡ് അവസാനിച്ചു വന്നു നോക്കുമ്പോഴാണ് ..
ഭദ്രമായി വച്ച പുതിയ ഷർട്ടും പാന്റും സൈക്കിളിന്റെ താക്കോലും ഇല്ല.. പെട്ടു..
എൻ സി സി യൂണിഫോമിട്ടു ബസിൽ പോവാം പക്ഷെ സൈക്കിൾ.. (?)
പുതിയ ഷർട്ട് ഒറ്റ തവണ പോലും ഇട്ടിട്ടില്ല 
മൊത്തം തേഞ്ഞ അവസ്ഥ... 
പ്ലാൻ എ മുതൽ കണക്കു കൂട്ടൽ തുടങ്ങി.. മലയാളം ആണേൽ 51 പ്ലാൻ ഉണ്ടാക്കാരുന്നു..
നമുക്ക് ആർ ഡി പരേഡ് കഴിഞ്ഞ ഫുഡ് ഉണ്ട്.. അതു കേറ്റി കുറച്ചു വിഷമം മാറ്റി..  
ഇനിയെന്ത്...
അപ്പോഴാണ് നാട്ടിലെ ഒരുത്തൻ ദേശ സ്നേഹം മൂത്ത് റിപ്പബ്ലിക് പരേഡ് കാണാൻ വന്നിട്ടുള്ളത്..
മൂന്നു വിമൻസ് കോളേജിലെ കേഡറ്റ്‌സ് ആണ് പരേഡിന്..
തികച്ചും സ്വാഭാവികം..
എല്ലാവരും പരേഡ് ഒക്കെ കഴിഞ്ഞു പോയപ്പ ആണ് പുള്ളി നമ്മളെ ശ്രദ്ധിക്കുന്നത്
ഉള്ളതാവട്ടെ, തേടിയ വള്ളി കാലിൽ... 
ആ നട്ടുച്ച വെയിലത്തു ഒന്നു കൂടെ  ഇരുന്നു ചിന്തിച്ചു.
കാക്കി അത്ര മോശം വേഷം ഒന്നുമല്ല എന്ന തീരുമാനത്തിൽ ഞാൻ എത്തി.. പക്ഷെ സൈക്കിൾ (?).
അവനു അതിലും സൊലൂഷൻ ഉണ്ട് ..
നമ്മടെ ��ൈക്കിളിന്റെ പൂട്ട് നമ്മൾക്ക് തന്നെ തുറക്കാൻ പറ്റും.. അവൻ കാണിച്ചു തരും .. 
അങ്ങനെ അവന്റെ ധൈര്യത്തിൽ ബസ് പിടിച്ചു.. നമ്മൾ എത്ര  സിനിമയിൽ കണ്ടിരിക്കുന്നു സ്ലൈഡ് കൊണ്ടും സേഫ്റ്റി പിൻ കൊണ്ടും സേഫ് തുറന്നു ലക്ഷങ്ങൾ എടുക്കുന്ന ഭയങ്കരന്മാരെ പറ്റി.ഇവൻ  ഇത്രക്കും സൂപ്പർ ആണെന്ന് ഞാൻ വിചാരിച്ചില്ല.ൽകുറച്ചു ടെക്നിക്‌സ് എനിക്കും പഠിക്കണം ന്നു ഞാനും ഉറപ്പിച്ചു ..
ഇവന്റെ സ്‌കിൽ കാണാൻ ഞാനും  മാനസികമായി തയ്യാറെടുത്തു ..
ബസ്സിറങ്ങി നടന്നു.. ഞാൻ യൂണിഫോം ഫിറ്റ് ആവാൻ കുത്തിയ സേഫ്റ്റി പിൻ ഒക്കെ എടുത്തു സെറ്റ് ആയി.. പെട്ടെന്നവൻ വലിയ ഒരു പാറ കല്ലു എടുത്തു സൈക്കിളിന്റെ ലോക്ക് ഇരുന്ന ഭാഗത്തു ഒരൊറ്റ കുത്തു.. 
അന്ന് വരെ മഡ്ഗർഡിൽ ഒരു സ്ക്രാച്.. ഫ്രണ്ട് റിമ്മിൽ ഒരു തുരുമ്പ്  ചെയിൻ കവറിൽ ഒരു മാർക്ക് എന്നിങ്ങനെ അപൂർവം ചില പാളിച്ചകൾ ഉള്ള എന്റെ സൈക്കിളിൽ ഇതു കഴിഞ്ഞപ്പോ സീറ്റിന്റെ താഴെ ഒരുൽക്ക വന്നു വീണ പോലെ .. എന്ന ലോക്ക് തുറന്നോ അതുമില്ല..
പതിനെട്ടാം വയസിൽ ഒന്നര ലക്ഷത്തിന്റെ ബൈക്ക് എടുത്തു ഡ്രിഫ്റ്റ് ചെയ്തു ടയറൂം പെയിന്റും ഉരച്ചു തീർക്കുന്ന തലമുറയ്ക്കറിയോന്നറിയില്ല ആ കല്ലു കൊണ്ടു കുത്തിയത് എന്റെ ഹൃദയത്തിലാരുന്നു.. അവൻ തോൽക്കാൻ മനസ്സില്ലാത്തവൻ ആയിരുന്നു.. അടുത്ത വലിയ കരിങ്കല്ല് എടുത്ത് കുത്തി അവൻ തുറന്നു.
എന്നിട്ട് ഹാപ്പി ആയില്ലേ എന്നൊരു ചോദ്യവും.. 
ചിരിക്കണോ കരയണോ എന്ന ഭാവത്തിൽ ഞാൻ ശരിക്കും ബോര്ഡറിൽ (സിനിമ) പട്ടാളക്കാർ വീട്ടിലേക്ക് വരുന്ന പോലെ സന്ദേശ് ആത്തേയ് ഹേയ് 🎶 പാടി വീട്ടിലേക്ക്..
* പിന്നെ അവസാന നിമിഷം ഓടിച്ചെല്ലുന്ന പരിപാടി ഇല്ല !!(?)
0 notes
go-scribbles · 4 years
Text
Tumblr media
Happiness is our Choice
We can use the available ingredients
We can make our cup of tea
1 note · View note
go-scribbles · 4 years
Text
Happiness is
Our almost dead plant come back to life !!
Tumblr media
0 notes
go-scribbles · 4 years
Text
Tumblr media
4 notes · View notes
go-scribbles · 4 years
Text
If you stand straight,
Do not fear a crooked shadow
Tumblr media
1 note · View note
go-scribbles · 4 years
Text
Ending is not happy
Awww.. Who decide it's an end ?
Come on Dear.. let's make it in a better shape..
0 notes
go-scribbles · 4 years
Text
വേനൽമഴ
ഭാവം ഒക്കെ കണ്ടപ്പോ ഇപ്പൊ ആർത്തലച്ചു പെയ്യും എന്നു കരുതി..
ഒന്നു തേങ്ങി..
മിണ്ടതങ്ങ് പോയി..
എവിടേലും ചെന്നു ഒറ്റക്കിരുന്നു കരയുവായിരിക്കും
.
.
.
#വേനൽമഴ
0 notes
go-scribbles · 4 years
Text
പൂട്ടിയിട്ട കാലം
എന്റെ റൂമിന്റപ്പുറത്തെ പറമ്പിൽ ഒരു പ്ലാവ് ഉണ്ട്..
ആ വളപ്പിൽ ആരും താമസം ഇല്ല
അപ്പൊ ആ പ്ലാവ് വളഞ്ഞു വളഞ്ഞു എന്റെ റൂമിന്റെ മോളിൽ വന്നു
പ്ലാവ് വളയാൻ വല്യ തന്ത്രങ്ങൾ ഒന്നും വേണ്ടല്ലോ
അങ്ങനെ ഒരു ദിവസം...
വളഞ്ഞു വളഞ്ഞു വന്ന പ്ലാവ് റൂമിന്റെ മോളിൽ ചില്ലകൾ ഒക്കെ വിരിച്ചു അങ്ങ് വളർന്നു വന്നു..
ഞാൻ ചോദിച്ചു നീ ഇങ്ങനെ വളർന്നു വന്നു പുരയുടെ മോളിൽ നിന്ന മതിയോ, കായ്ക്കണ്ടേ?
അപ്പൊ പ്ലാവ് ചിരിച്ചു...
ഞാൻ എന്നും ചോദിക്കും പ്ലാവ് എന്നും ഇലകൾ കുലുക്കി ചിരിക്കും
അങ്ങനെ ഒരു കാലം വന്നു.
മനുഷ്യർ ഒന്നും പുറത്തിറങ്ങരുത്. വീട്ടിൽ തന്നെ ഇരിക്കണം ത്രേ.. മാരക അസുഖം ആണ്
പ്ലാവിനോട് പിന്നേം പിന്നേം ചോദിച്ചു തുടങ്ങി..
അപ്പൊ പ്ലാവ് പതുക്കെ കായ്ച്ചു തുടങ്ങി.
എനിക്കൊരു ചക്ക തന്നു
കുഴിമടിയനായ ഞാൻ ഉണ്ടോ ചക്ക വെട്ടി തിന്നുന്നു..
അങ്ങനെ ആ ചക്ക വീടിന്റെ പുറകിൽ ഇരുപ്പ് ആയി. അടച്ചിട്ട കാലമല്ലേ..അപ്പൊ കടയൊന്നും തുറക്കാതായി..പച്ചക്കറിയൊന്നും കിട്ടാൻ ഇല്ല...
പച്ച ചക്കയെങ്കി പച്ച ചക്ക.
യു ട്യൂബ് എന്നൊരു ട്യൂബിൽ നോക്കി ഞാൻ ഒരു പഠിത്തം അങ്ങ് പഠിച്ചു
അങ്ങനെ ആ ചക്ക ഇങ്ങനായി.
ഇതൊക്കെ പറയുമ്പോഴും ആ പ്ലാവ് എന്റെ തലയ്ക്കു മുകളിൽ നിന്ന് ചിരിക്കുന്നുണ്ട്😉
Tumblr media
0 notes
go-scribbles · 4 years
Text
Tumblr media
0 notes