Tumgik
#keralayouth
jayakrishnanvs · 10 months
Text
The Journey
ഒരു തോന്നലിൽ നിന്നാണ് ഈ ലോകത്ത് എല്ലാം തന്നെ ജനിച്ചു വന്നിട്ടുള്ളത്., വേറൊരാർത്ഥത്തിൽ പറഞ്ഞാൽ തോന്നലുകൾ ഇല്ലെങ്കിൽഞാനും നീയും ഇല്ല. എല്ലാം വെറും തോന്നലുകൾ അല്ലേ എന്ന് ചോദിക്കുന്നവനോട് ഒരു ചെറു പുഞ്ചിരിയോടെ ഞാനും നീയുമൊക്കെ ഒരു തോന്നലിന്റെ പുറത്തുള്ളത് അല്ലെയെന്നു ചിന്തിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം.കാരണം ഇനി വരുന്ന ഓരോ എഴുത്തും, വാക്കുകളും എല്ലാം എന്റെ തോന്നലുകളിൽ കൂടി കടന്നു പോകുന്ന കാര്യമുള്ള കാര്യങ്ങൾ ആണ്.അങ്ങനെ ആ തോന്നലിന്റെ കൂടെ മുന്നോട്ടു പോകാം.
   പലരും എന്നോട് ചോദിച്ചിട്ടുണ്ട് നീ ജീവിതത്തിൽ ആർക്കൊക്കെ എന്തൊക്കെ ചെയ്ത് കൊടുത്തിട്ടുണ്ട്, അവരൊക്കെ നിന്റെ ജീവിതത്തിൽ എന്തേലും പ്രചോദനം ആയിട്ടുണ്ടോഎന്ന്? ഞാൻ പറയുന്നു, ശരിയാണ് ഒരാൾക്ക് എന്തേലും ചെയ്ത് കൊടുക്കുന്നത് അത് തിരികെ കിട്ടും എന്നാ പ്രതീക്ഷ വെച്ചിട്ടല്ല, മറിച് ആ ചെയ്യുന്ന സമയത്ത് അവന്റെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം എന്ന തോന്നലാണ്, ആ തോന്നലിന് ഒരായുസ്സിന്റെ വില ഉണ്ടാകും. ഭൂമി എന്ന ഈ മനോഹര ലോകത്ത് കാണാനും, കേൾക്കാനും, ചെയ്യാനും, ചെയ്യപ്പെടാനും ഇനിയുമുണ്ട് അനവധ,നിരവധി കാര്യങ്ങൾ,. എന്ത് തന്നെ ആയാലും ഞാൻ എന്നും സന്തോഷ വതി അല്ലെങ്കിൽ സന്തോഷവാൻ ആയിരിക്കും എന്ന് മനസുകൊണ്ട് തീരുമാനിച്ചാൽ കൂടി വന്നാൽ ദുഖത്തിന്റെ ആയുസ്സ് വെറും ഒന്നോ, രണ്ടോ നാള് മാത്രമായിരിക്കും.
 ഞാൻ കുറച്ചധികം പുസ്തകം വായിച്ചിരുന്ന ആളാണ്, തരം കിട്ടിയാൽ ഇപ്പോളും വായിക്കും. ഒരിക്കൽ ഞാൻ ഭയങ്കര ഊർജസ്വലതയുള്ള ഒരു മുത്തശ്ശിയെക്കുറിച്ച് വായിച്ചു, ഒരു ചെറിയ കൂട്ടായ്മയൊക്കെ സംഘടിപ്പിച്ചു happy ആയി ജീവിക്കുന്ന
മുത്തശ്ശി ആണ്, ലോക പ്രസിദ്ധ എഴുത്തുകാരൻപൗലോകൊയ്ലോ ആണ് ഈ മുത്തശ്ശിയെക്കുറിച്ചു പറയുന്നത്.അദ്ദേഹം ഇങ്ങനെ ആ നിമിഷത്തെ വിവരിക്കുന്നു.,
 "ഒരിക്കൽ വെളുപ്പിന് 4 മണിക്ക് അദ്ദേഹം ആകെ ക്ഷീണിച്ചിരിക്കുന്ന സമയത്ത് പോലും പ്രസ്സന്നയതോടെ ഇരിക്കുന്ന മുത്തശ്ശിയോട് അതിന്റെ രഹസ്യം എന്താന്നെന്നു ചോദിച്ചു.എങ്ങനെ കിട്ടുന്നു ഇത്രയും ഊർജ്ജവും, ഉത്സാഹവും?. അവർ പറഞ്ഞു,. എന്റെ കയ്യിലൊരു മാന്ത്രിക കലണ്ടറുണ്ട്, സന്തോഷത്തിന്റെ രഹസ്യം ആണത്,. നാളെ വീട്ടിലേക്ക് വന്നാൽ കാണിച്ചു തരാം, അദ്ദേഹം അവരുടെ വീട്ടിലെത്തി പഴക്കമുള്ളൊരു കലണ്ടർ കാണിച്ചു കൊടുത്തു, അതിൽ നിറയെ കുത്തിവരകൾ കാണാമായിരുന്നു, എന്നിട്ട് മുത്തശ്ശി അദ്ദേഹത്തിനടുത്തിരുന്നു, അന്നത്തെ തീയതിയിൽ തൊട്ടു, അതിലെ വരികൾ വായിച്ചു."ഇന്നാണ് പോളിയോക്കുള്ള പ്രതിരോധ മരുന്ന് "കണ്ടു പിടിച്ചത്, ഈ ഒരൊറ്റ കാരണം പോരെ ഇന്ന് സന്തോഷിക്കാൻ,.
   അതെ.. ജീവിതം ചെറുതാണ് മോനെ.. മനസ്സുവെച്ചാൽ നമ്മുക്കിത് രസിക്കാവുന്നതേയുള്ളു... കൂടെ ഉള്ളവരെ സ്നേഹിക്കുക,. കരുതൽ കൊടുക്കുക..
     മനുഷ്യന്റെ മറ്റൊരു പേരാണ് 'മർത്യൻ '. എന്താണ് മർത്യൻ മരിച്ചു പോകുന്നവർ എന്നാണ് അതിന് അർത്ഥം. തീർന്നു പോകാൻ അത്ര സമയം ഒന്നും വേണ്ടാത്ത ജന്മത്തിലാണ് ശ്വാസമയച്ചു കൊണ്ടിരിക്കുന്നത്,... സങ്കടപെടാൻ പത്തു, പതിനായിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും,. സന്തോഷിക്കാൻ എന്താ കാരണം ഇല്ലാത്തത്? അതിനെ കണ്ടെത്താത്ത കൊണ്ടാണ്.
    നഷ്ടങ്ങൾ നല്ലോണം ഉണ്ട്. കൊതിച്ചതും, കൈയിൽ വരുന്നതും തമ്മിൽ വലിയ വ്യെത്യാസങ്ങളും കാണും. മനുഷ്യൻ തരുന്ന വേദനയിൽ പിന്നെയും, പിന്നെയും ഉരുകേണ്ടി വരും,.
  സ്വപ്നങ്ങൾ തന്ന മനുഷ്യർ സ്വപ്നങ്ങളെ മാത്രം അല്ല ഉറക്കത്തെ പോലും കട്ടെടുത്ത കടന്നു പോകും. 
 ഞാൻ എന്നും എണീക്കുമ്പോൾ ഒരു കാര്യം ശ്രെദ്ധിച്ചിട്ടുണ്ട്, ഇന്നലെ വിരിച്ച പോലെ അല്ലാരിക്കും രാവിലെ ബെഡ്ഷീറ്റും പുതപ്പും കിടക്കുന്നത്, അങ്ങനെ ആണെങ്കിൽ ഞാൻ ഹാപ്പി ആണ്. മറിച് രണ്ടും അലങ്കോലം ആണെങ്കിൽ അത്ര നല്ലൊരു ഉറക്കം അല്ലാരിക്കും നമ്മുക്ക് കിട്ടിയത്,. മനസ്സ് എങ്ങനെ ആണോ angane ആയിരിക്കും ബെഡ്ഷീറ്റും... ആരോ ഒരാൾ ഇങ്ങനെ പറഞ്ഞ്
 " Be happy with what we have.. " എന്താണോ നമ്മുക്കുള്ളത് അതിൽ സന്തോഷിക്കുക..
Tumblr media
0 notes
kochitaxi · 4 years
Video
വള്ളിക്കുടിൽ. തൂമ്പാ കടവ് #shotoniphone #kerala #ernakulam #aluva #chowara #kochitaxi24x7 #friends #friendship #riverside #periyar #periyarbanks #hut #riversidehub #desamkaladyroute #keralayoutubers #keralayouth #keralariver (at Chowwara) https://www.instagram.com/p/CDa7TrbAGDC/?igshid=qwy2oyfxpuxq
0 notes